വെറും തമാശ കഥാപാത്രങ്ങളായി മാത്രം മലയാള സിനിമയില്‍ അടയാളപ്പെട്ട നടനല്ല കുതിരവട്ടം പപ്പു. എല്ലാത്തരം വേഷങ്ങളും വളരെ ഭംഗിയോടെ കൈകാര്യം ചെയ്തിരുന്ന കുതിരവട്ടം പപ്പു മലയാള സിനിമയ്ക്ക് നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ഒരു പിന്‍ഗാമിയെ നല്‍കിയിട്ടാണ് ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു പുതിയ കാലത്തെ മലയാള സിനിമയിലെ ക്ലാസ് നടനെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ താന്‍ ആദ്യമായി മുഖം കാണിച്ച സിനിമയെക്കുറിച്ചുള്ള തുറന്നു പറച്ചില്‍ നടത്തുകയാണ് താരം. ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അച്ഛന്‍ പ്രധാന വേഷം ചെയ്ത സിനിമയില്‍ താന്‍ മുഖം കാണിച്ചിട്ടുണ്ടെന്നു ബിനു പപ്പു തുറന്നു പറഞ്ഞത്.
“ഞാന്‍ അഭിനയിച്ച ആദ്യ സിനിമ ‘ഏയ് ഓട്ടോ’യാണ്. അതിനു ശേഷവും ഞാന്‍ ഒന്ന് രണ്ടു സിനിമകളില്‍ അഭിനയിച്ചു. ‘കൗശലം’ എന്ന സിനിമയില്‍ അച്ഛന്റെ മകനായിട്ടു തന്നെയാണ് അഭിനയിച്ചത്. ഷാജി കൈലാസ് സാറിന്റെ ‘ഏകലവ്യന്‍’ എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു. ‘ഏയ് ഓട്ടോ’ എന്ന സിനിമയില്‍ ടൈറ്റില്‍ കാര്‍ഡ് ഒക്കെ കഴിഞ്ഞു ഒരു സീനുണ്ട്. ലാലേട്ടന്‍ കുറേ സ്കൂള്‍ കുട്ടികളെയും കൊണ്ട് ഒരു സ്കൂള്‍ കോമ്പോണ്ടിലേക്ക് വരുന്നത്. അതില്‍ ആദ്യം ആ ഓട്ടോയില്‍ നിന്ന് ഇറങ്ങി പോകുന്ന കുട്ടി ഞാനാണ്. ഞാന്‍ അഭിനയിച്ച ഈ മൂന്ന്‍ സിനിമകളിലും അച്ഛന്‍ ഉണ്ട്. അച്ഛന്‍ പറഞ്ഞത് കൊണ്ട് കിട്ടിയ വേഷമല്ല. ആ ഒരു സാഹചര്യത്തില്‍ ആളില്ലാതെ വരുമ്പോള്‍ ഷൂട്ടിംഗ് സ്ഥലത്തുള്ള എന്നെ ആ റോളിലേക്ക് പരിഗണിക്കുന്നതാണ്”. ബിനു പപ്പു പറയുന്നു.
Post Your Comments