ന്യൂയോർക്ക്: ഫഹദ് ഫാസിൽ ചിത്രം ജോജിയെ വാനോളം പുകഴ്ത്തി അമേരിക്കൻ മാഗസിൻ ദി ന്യൂയോർക്കർ. കോവിഡ് കാലം മികച്ച രീതിയിൽ കഥയിലൂടെ ആവിഷ്കരിക്കാൻ ചിത്രത്തിനായി എന്ന് ദി ന്യൂയോർക്കർ വ്യക്തമാക്കുന്നു. പ്രശസ്ത നിരൂപകൻ റിച്ചാർഡ് ബ്രോഡിയാണ് ജോജിയുടെ റിവ്യൂ ന്യൂയോർക്കറിൽ എഴുതിയിരിക്കുന്നത്.
കോവിഡ് കാലത്ത് നിർമ്മിച്ച പല ഹോളിവുഡ് ചിത്രത്തേക്കാൾ വളരെ മികച്ചു നിൽക്കുന്നതാണ് മലയാള സിനിമയായ ജോജി എന്ന് റിച്ചാർഡ് ബ്രോഡി റിവ്യൂവിന്റെ തുടക്കത്തിൽ വ്യക്തമാക്കുന്നു. ‘സിനിമ നിർമ്മാണം ലോകമൊട്ടാകെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് മഹാമാരി കഥയിലൂടെ കൊണ്ടുവരാൻ ശ്രമിച്ച പല ഹോളിവുഡ് സിനിമകൾ പോലും പരാജയപ്പെട്ടപ്പോൾ ജോജി എന്ന ഇന്ത്യൻ സിനിമ വളരെ മനോഹരമായി ചെയ്തിരിക്കുന്നു,’ റിച്ചാർഡ് ബ്രോഡി കുറിച്ചു.
ശ്യാം പുഷ്കരൻ തിരക്കഥയെഴുതി ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രമാണ് ജോജി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടാൻ ജോജി എന്ന ചിത്രത്തിനായി. പത്തനംതിട്ട ജില്ലയിലെ പനച്ചേൽ കുടുംബത്തിലെ കുട്ടപ്പന്റെയും മക്കളുടെയും കഥ പറയുന്ന ചിത്രമാണ് ജോജി.
Post Your Comments