![](/movie/wp-content/uploads/2021/06/manya.jpg)
ബെംഗളൂരു : മലയാളത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്തതത്രയും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു നടി മന്യ നായിഡുവിന്റേത്. മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് മന്യ എന്ന നടി. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നില്‍ക്കുന്ന താരം ഇപ്പോള്‍ കുടുംബത്തിനൊപ്പം യു എസ്സിലാണ്. ഇപ്പോഴിതാ കോവിഡ് സാഹചര്യത്തിൽ കഷ്ടപ്പെടുന്ന പാവങ്ങൾക്കായി കന്നഡ താരം ഉപേന്ദ്ര നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ സംഭാവന ചെയ്‌തിരിക്കുകയാണ് മന്യ.
ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ മനുഷ്യർ മറ്റുള്ളവരെ സഹായിക്കുക തന്നെ വേണം എന്നാണ് എനിക്ക് തോന്നുന്നത്. ആരും അജയ്യരൊന്നും അല്ലല്ലോ, തങ്ങളാൽ കഴിയുന്നത് ചെയ്യുക അത്രതന്നെ മന്യ പറഞ്ഞു.
മന്യയുടെ വാക്കുകൾ :
“ദിവസക്കൂലിക്കാരാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. ദൈനംദിന ചെലവുകൾക്ക് അന്നന്നുള്ള കൂലി ഉപയോഗിക്കുന്നവർ. ഉപേന്ദ്ര ഗാരു ഇങ്ങനെ ഒരു സംരംഭവുമായി എത്തിയപ്പോൾ അതിൽ പങ്കാളിയാകാം എന്ന് ഞാൻ തീരുമാനിച്ചു. ഇതിനു മുൻപും ഞാൻ കുറച്ചു സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയിട്ടുണ്ട് എങ്കിലും എന്തെങ്കിലും നേരിട്ട് ചെയ്യണം എന്ന് തോന്നി. ഇതാകുമ്പോൾ എത്തേണ്ട കൈകളിൽ തന്നെ എത്തും എന്നത് ഉറപ്പാണ്. ഈ മഹാമാരി ഇന്ത്യയിൽ വരുത്തിയ കഷ്ടതകൾ കണ്ടു ഞാൻ വളരെയേറെ ദുഖിച്ചു. ഇതിനിൽ നിന്ന് നന്മയുടെ നാട് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.
ഈ സാഹചര്യത്തിൽ തന്നെയാണ് നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കേണ്ടത്. ഈ സംഭാവന നടത്തി, അത് അർഹമായ കൈകളിൽ തന്നെ എത്തി എന്ന് അറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം വളരെ വലുതാണ്. വലിയൊരു തുക നൽകണം എന്നല്ല ഒരു രൂപയാണെങ്കിലും അത് നൽകാനുള്ള മനസ്സാണ് വലുത്.
ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ മനുഷ്യർ മറ്റുള്ളവരെ സഹായിക്കുക തന്നെ വേണം എന്നാണ് എനിക്ക് തോന്നുന്നത്. ആരും അജയ്യരൊന്നും അല്ലല്ലോ, തങ്ങളാൽ കഴിയുന്നത് ചെയ്യുക അത്രതന്നെ. ഒരു ചാക്ക് അരിയാണ് നിങ്ങൾക്ക് ഒരാൾക്കായി കൊടുക്കാൻ കഴിയുന്നത് എങ്കിൽ അത് കൊടുക്കുക. എനിക്ക് കഴിയുന്നത് ഞാൻ ചെയ്തു. ഈ സാഹചര്യത്തിലാണ് നമ്മൾ മനുഷ്യർ ഒന്നിച്ചു നിന്ന് ഈ വൈറസിനെ തോൽപ്പിക്കേണ്ടത്,” മന്യ പറഞ്ഞു.
Post Your Comments