GeneralLatest News

നമ്മെ വിട്ടു പിരിഞ്ഞ ഇതിഹാസ ഗായകൻ എസ്പബിയ്ക്ക് പിറന്നാൾ

രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെയുള്ള പന്ത്രണ്ടു മണിക്കൂർ നേരം കൊണ്ട് എസ്‌പിബി 21 പാട്ടുകൾ പാടിത്തീർത്തു

തിരുവനന്തപുരം : പാട്ടുകൊണ്ടു ദേശങ്ങളെയും തലമുറകളെയും കീഴടക്കിയ സംഗീത മാന്ത്രികൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണിന്ന്. എസ്പിബി യാത്രയായതിനുശേഷം വരുന്ന ആദ്യ പിറന്നാൾദിനം.

ശ്രീപതി പണ്ടിതരാധ്യലു ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബി കഴിഞ്ഞ സെപ്റ്റംബറിലാണ് നമ്മെ വിട്ടുപിരിഞ്ഞത്. നാൽപതു വർഷം കൊണ്ട് അദ്ദേഹം പാടിത്തീർത്തത് 40,000ൽ അധികം പാട്ടുകൾ. വ്യത്യസ്ത രാഗതാള ലയങ്ങളിൽ നമ്മുടെ മുന്നിലേയ്ക്ക് എത്തിച്ച ഈ വലിയ ഗായകനെ സംഗീത പ്രേമികൾക്ക് മറക്കാൻ സാധിക്കില്ല. പ്രണയത്തിന്റെയും വിരഹത്തിന്റെയും ശബ്ദ മാധുരിയിൽ സംഗീതപ്രേമികളുടെ മനംകവർന്ന ഈ ഗായകൻ നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറുതവണ സ്വന്തമാക്കിയതും ഒരു ചരിത്രമാണ്. രാജ്യം പത്മശ്രീയും പദ്‌മഭൂഷണും നൽകി ആദരിച്ച സംഗീത ചക്രവർത്തിയുടെ ഒരു പാട്ടെങ്കിലും കേൾക്കാതെ ഒരുദിനം പിന്നീടില്ല.

read also: സൈക്കിൾ റാലി പോലൊരു കാലം : ഓർമ്മകളുമായി വേണുഗോപാൽ

റഹ്‌മാന്റെ ഈണത്തിൽ ആലപിച്ച ‘അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’, എം.ജി ശ്രീകുമാറിനൊപ്പം പാടിയ ‘കാക്കാല കണ്ണമ്മ’, ‘ഇളയനിലാ പൊഴികിറതേ… ‘ തുടങ്ങി എത്രയോ പാട്ടുകൾ സംഗീത പ്രേമികളുടെ ചുണ്ടിൽ ഇന്നും മായാതെ നിൽക്കുന്നത് ഈ ഗായകന്റെ മാസ്മരികമായ ഭാവശൈലികൊണ്ടുതന്നെയാണ്.

https://eastcoastaudios.in/playlist/uGKARHgTB89m?fbclid=IwAR2r90Ih5pezbXtK6rYyUrjJrNYKIgFR_Zzg0uI1IaFDm7R7ZnkuixsWkzs

തന്റെ സംഗീത ജീവിതത്തിൽ വലിയ ഒരു റെക്കോർഡ് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കന്നഡ സംഗീതസംവിധായകനായ ഉപേന്ദ്രകുമാറിനു വേണ്ടി 1981 ഫെബ്രുവരി എട്ടാം തീയതി ബെംഗളൂരുവിലെ ഒരു റെക്കോർഡിങ് തിയറ്ററിൽ രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെയുള്ള പന്ത്രണ്ടു മണിക്കൂർ നേരം കൊണ്ട് എസ്‌പിബി 21 പാട്ടുകൾ പാടിത്തീർത്തു, ഒറ്റദിവസം കൊണ്ടു അദ്ദേഹം 19 തമിഴ് ഗാനങ്ങൾ, മറ്റൊരിക്കൽ 16 ഹിന്ദി ഗാനങ്ങൾ പാടിയും റെക്കോർഡുകൾ സൃഷ്‌ടിച്ച ഗായകൻ. അഭിനയത്തിലും തന്റെ സ്വതസിദ്ധമായ ശൈലി അടയാളപ്പെടുത്തിയ ഈ അതുല്യ കലാകാരന് മുന്നിൽ പ്രണാമം.

shortlink

Related Articles

Post Your Comments


Back to top button