
കോട്ടയം : നടനും സംവിധായകനുമായ രമേഷ് പിഷാരടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ക്യാപ്ഷനുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. പതിവുപോലെ താരം പങ്കുവെച്ച പുതിയ പോസ്റ്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു പാവയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് രമേഷ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം രസകരമായ ഒരു ക്യാപ്ഷനും താരം പങ്കുവെച്ചിട്ടുണ്ട്.
”പലരുടെയും’ സ്വഭാവം. എന്നോട് എങ്ങിനെ പെരുമാറുന്നോ; അതേ പോലെ ഞാൻ തിരിച്ചും പെരുമാറും. ഇതാണ് പലരുടെയും സ്വഭാവം. യഥാർത്ഥത്തിൽ സ്വന്തം ഭാവമല്ലേ? സ്വഭാവം’’ – എന്നാണ് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്.
2008ൽ ജയസൂര്യ നായകനായെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും താരം ചുവടുവെച്ചു. ഗാനഗന്ധര്‍വൻ എന്ന സിനിമയാണ് രമേഷ് പിഷാരടി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്.
Post Your Comments