ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. ഇതിന് പിന്നാലെ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ഇവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടന്മാരായ സുരേഷ് ഗോപിയും നിവിൻ പോളിയും തങ്ങളുടെ പേരിലെ വ്യാജ അക്കൗണ്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
വ്യത്യസ്ത പ്രൊഫൈല്‍ ഫോട്ടകളുമായി ആറോളം അക്കൗണ്ടുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് നിവിൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ‘സുഹൃത്തുക്കളെ, ഞാന്‍ ക്ലബ് ഹൗസിലില്ല. എന്റെ പേരില്‍ കാണുന്ന ഈ അക്കൗണ്ടുകളെല്ലാം വ്യാജമാണ്. ഞാന്‍ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങുകയാണെങ്കില്‍ നിങ്ങളെ അറിയിച്ചിരിക്കും’ എന്നാണ് നിവിന്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയും ഇത്തരത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ”ഇത് തികച്ചും അലോസരപ്പെടുത്തുന്നു, ഒരു വ്യക്തിയുടെ പേരിൽ സോഷ്യൽ പ്ലാറ്റ്ഫോമിൽ ആൾമാറാട്ടം നടത്തുകയും ശബ്ദാനുകരണവും ചെയ്യുന്നു. താൻ ക്ലബ്ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നത് മനസിലാക്കുക”- സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments