ഡെന്നിസ് ജോസഫിനെ പോലെ മമ്മൂട്ടിയുടെ സൂപ്പര്‍ താര വളര്‍ച്ചയ്ക്ക് കാരണക്കാരനായ മറ്റൊരു സ്ക്രീന്‍ റൈറ്ററാണ് എസ്.എന്‍ സ്വാമി. കുറ്റാന്വേഷണ സിനിമകളുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ എസ്.എന്‍. സ്വാമി തുടക്കകാലത്ത് മമ്മൂട്ടിയെ നായകനാക്കി നിരവധി കുടുംബ സിനിമകള്‍ എഴുതി മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരുന്നു. സാജന്‍ സംവിധാനം ചെയ്തു 1984-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ചക്കരയുമ്മ’ എന്ന സിനിമ മമ്മൂട്ടി – എസ്.എന്‍ സ്വാമി കൂട്ടുകെട്ടിലെ മെഗാ ഹിറ്റ് വിജയം നേടിയ ചിത്രമായിരുന്നു. മമ്മൂട്ടിയിലെ നടനെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് ഈ ചിത്രത്തോടെയാണ്.
ഇടവേളയില്‍ നായകന്‍ മരണപ്പെടുന്ന സിനിമയുടെ തിരക്കഥ മമ്മൂട്ടിക്ക് മുന്നില്‍ എസ്.എന്‍ സ്വാമി വായിച്ചു കേള്‍പ്പിച്ചപ്പോള്‍, മമ്മൂട്ടി ചോദിച്ചത് ‘താന്‍ എന്തിനാടോ ഇടവേളയില്‍ നായകനെ കൊന്നു കളഞ്ഞത്’ എന്നായിരുന്നു. ആ ചോദ്യത്തില്‍ തീരെ കുലുങ്ങാതിരുന്ന സ്വാമിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ഇതാണ് എന്റെ മനസ്സിലുള്ള കഥ’. എസ്.എന്‍ സ്വാമിയുടെ ആത്മവിശ്വാസം മമ്മൂട്ടിക്കും കൂടുതല്‍ കരുത്ത് പകര്‍ന്നു. അങ്ങനെ ആദ്യമായി ആ കൂട്ടുകെട്ട് ‘ചക്കരയുമ്മ’ എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിച്ചു. സിനിമ സൂപ്പര്‍ ഹിറ്റാകുകയും മമ്മൂട്ടി എന്ന നടന് സൂപ്പര്‍ താരമെന്ന നിലയില്‍ ചിത്രം വലിയ മൈലേജ് നല്‍കുകയും ചെയ്തു. വനിതയിലെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന പംക്തിയിലാണ് എസ്.എന്‍ സ്വാമി ‘ചക്കരയുമ്മ’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പുതുക്കിയത്.
Post Your Comments