‘മറവത്തൂര്‍ കനവ് മുതല്‍’ വലിയ ഇടവേളകള്‍ ഇല്ലാതെ സിനിമ ചെയ്തിരുന്ന ലാല്‍ ജോസ് തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും ഇടവേളയെടുത്ത ചെയ്ത സിനിമയാണ് ‘വെളിപാടിന്റെ പുസ്തക’മെന്നും ‘നീന’ ചെയ്തു കഴിഞ്ഞു രണ്ടര വര്‍ഷം കഴിഞ്ഞാണ് തന്റെ അടുത്ത ചിത്രം വരുന്നതെന്നും ലാല്‍ ജോസ് പറയുന്നു. കഴിഞ്ഞ ദിവസം ലാല്‍ ജോസ് പങ്കുവച്ച ഒരു ചിത്രം ഫേസ്ബുക്കില്‍ വൈറലായിരുന്നു. ‘എന്റെ ലോകം’ എന്ന ക്യാപ്ഷന്‍ നല്കി കൊണ്ടുള്ള ലാല്‍ ജോസിന്റെ ചിത്രത്തിന് പിന്നില്‍ അദ്ദേഹം ചെയ്ത 25 സിനിമകളുടെ പോസ്റ്ററും കാണാം. ലാല്‍ ജോസ് അവസാനം ചെയ്ത ’41’ നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നില്ല. ‘വിക്രമാദിത്യന്’ എന്ന സിനിമയ്ക്ക് ശേഷം ലാല്‍ ജോസിന് ഒരു ബോക്സ് ഓഫീസ് വിന്നര്‍ ഒരുക്കാന്‍ സാധിച്ചിട്ടില്ല. സൗബിന് ഷാഹിര്‍, മമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മ്യാവൂ’ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തും.
ലാല്‍ ജോസിന്റെ വാക്കുകള്‍
“നീന കഴിഞ്ഞു രണ്ടര വര്‍ഷം കഴിഞ്ഞിട്ടാണ് ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമ ചെയ്യുന്നത്. അന്ന് എന്റെ ഒറ്റപ്പാലത്തെ നാട്ടുകാര്‍ ഉള്‍പ്പെടെ ചോദിക്കുന്ന ചോദ്യമായിരുന്നു ഇനി സിനിമ ചെയ്യുന്നില്ലേ എന്നൊക്കെ. എന്റെ സംവിധാന ജീവിതത്തില്‍ അത്രയും വലിയൊരു ഗ്യാപ് മുന്‍പ് വന്നിട്ടില്ല. ഓരോ വര്‍ഷങ്ങളിലും സിനിമ ചെയ്തിരുന്ന ഞാന്‍ നീനയ്ക്ക് ശേഷം മറ്റൊരു പ്രോജക്റ്റിലേക്ക് വരാന്‍ ഒരുപാട് ടൈം എടുത്തു”. ലാല്‍ ജോസ് പറയുന്നു.
Post Your Comments