ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും നടിയ്ക്ക് കൈനിറയെ ആരാധകർ ഉണ്ട്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.
2020 ജനുവരിയിൽ ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. ഇവർക്ക് 2021 മാർച്ചിൽ ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് ഭാമ. എന്നാൽ കുഞ്ഞിന്‌റെ ചിത്രം ഇരുവരും ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടില്ല. മകളെ കാണണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഭാമയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍ എത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യത്തര വേളയിലാണ് നടി ആരാധകരുമായി സംസാരിച്ചത്. ചോദ്യോത്തര വേളയില്‍ അഭിനയം നിർത്തിയോ എന്നായിരുന്നു കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചത്. തല്‍ക്കാലം നിര്‍ത്തി എന്നാണ് ഭാമ പറഞ്ഞത്. വിവാഹ ജീവിതം വളരെ മനോഹരമായി തന്നെ പോകുന്നുവെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള താരത്തിന്റെ മറുപടി. കൂടാതെ ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നും, കുഞ്ഞിന് ആറുമാസമായെന്നും ഭാമ അറിയിച്ചു.
Post Your Comments