GeneralLatest NewsMollywoodNEWSSocial Media

എങ്ങനെയുള്ള വിവാഹമാണ് ആഗ്രഹം : ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അദിതി

ഇൻസ്റ്റാഗ്രാമിലൂടെയാണ് അദിതി പ്രേഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയത്

അലമാര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് അദിതി രവി. മോഡേണും തനി നാടനും ഒക്കെയിണങ്ങുന്ന അദിതി മോഡലിങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. നിരവധി നായകന്മാർക്ക് ഒപ്പം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും അദിതിക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് അദിതി പ്രേഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയത്. അദിതിയെ കുറിച്ച് ട്രോള്‍ വന്നാല്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് ചിരിക്കും, അവഗണിക്കും എന്നായിരുന്നു ഉത്തരം. ഇഷ്‍ടപ്പെട്ട ഗാനങ്ങള്‍ വിദ്യാ സാഗര്‍ മെലഡീസ് എന്നായിരുന്നു മറുപടി.

പ്രണയമോ അറേഞ്ചേഡ് മാര്യേജോ എന്ന ഒരാളുടെ ചോദ്യത്തിന് പ്രണയിച്ച് അറേഞ്ച്‍ഡ് എന്നായിരുന്നു അദിതി നൽകിയ ഉത്തരം.  വിജയ്‍യെ കുറിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോള്‍ മാന്യൻ എന്നും അദിതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button