ബംഗളൂരു: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ സഹപ്രവർത്തകർക്ക് സഹായഹസ്തവുമായി കന്നഡ നടൻ യഷ്. സഹപ്രവർത്തകർക്ക് തനിക്ക് കഴിയുന്ന രീതിയിൽ സാമ്പത്തിക സഹായം നൽകുമെന്ന് യഷ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ 21 വിഭാഗങ്ങളിലായി മൂവായിരത്തിലധികം പ്രവർത്തകരാണ് പ്രതിസന്ധി അനുഭവിക്കുന്നത്.
ഇവർക്ക് 5000 രൂപ വീതം നൽകും. അവരുടെ അക്കൗണ്ടുകളിലേക്കായിരിക്കും ഈ തുക നിക്ഷേപിക്കുക. കന്നഡ സിനിമാ മേഖലയെയും ഈ കോവിഡ് മഹാമാരി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളുടെ നിർമ്മാണവും പാതി വഴിയിൽ മുടങ്ങി.
Read Also:- മഹേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ എന്നിലെ നിര്‍മാതാവ് ഉണര്‍ന്നു: ഫാസിൽ
ഈ പ്രതിസന്ധിയ്ക്ക് ആശ്വാസമെന്ന നിലയിൽ സിനിമ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ അക്കൗണ്ടുകൾ വഴി 5000 രൂപ നൽകും. ഈ കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ ചെറിയ തുക മതിയാക്കില്ലെന്ന് അറിയാം. പക്ഷെ അതൊരു പ്രതീക്ഷയാണെന്നും യഷ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Post Your Comments