ബോളിവുഡിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് രാജ്കുമാര് ഹിറാനി സംവിധാനം ചെയ്ത 3 ഇഡിയറ്റ്സ്. ആമിര്‍ ഖാന്, മാധവന്, ശര്‍മന്‍ ജോഷി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ കഥയാണ് പറഞ്ഞത്. ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവകഥ വെളിപ്പെടുത്തുകയാണ് രാജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശര്‍മന്‍ ജോഷി.
മൂന്ന് പേരും മദ്യപിച്ച് ബൊമന്‍ ഇറാനിയുടെ കഥാപാത്രമായ വൈറസിനെ കുറിച്ച് പറയുന്ന സീനിൽ ശരിക്കും തങ്ങൾ മദ്യപിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് ശര്‍മന്‍ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളെ കുറിച്ച് പറഞ്ഞത്.
Also Read:‘എവരിതിങ് ഈസ് സിനിമ’ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും
‘ആമിര്‍ ഖാനാണ് മദ്യപിച്ചുകൊണ്ട് ഷൂട്ട് ചെയ്താലോ എന്ന നിർദേശം മുന്നോട്ട് വെച്ചത്. ഞാനും ആമിറും കൃത്യസമയത്ത് തന്നെ എത്തി മദ്യപാനം തുടങ്ങി. മാധവന് മറ്റൊരു ജോലിയുള്ളതിനാല്‍ അല്പം വൈകിയാണ് എത്തിയത്. മദ്യം കഴിക്കാത്ത ആളായിട്ട് കൂടി ആ സീനിനു വേണ്ടി മാധവനും മദ്യപിച്ചു. പക്ഷേ, മാധവൻ കുറച്ച് അധികം കഴിച്ചു. എന്നിട്ടും ആ സീനില്‍ മാധവന് വളരെ മനോഹരമായാണ് അഭിനയിച്ചത്. തങ്ങള്‍ മൂന്ന് പേരും എന്നും ഓര്‍ക്കുന്ന സീനാണ് അത്.’ ശര്‍മൻ പറയുന്നു.
Post Your Comments