CinemaFilm ArticlesGeneralNEWSSpecial

‘ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്,’ സന്തോഷ വാർത്ത പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍

മലയാളികളുടെ ഇഷ്ട ഗായികമാരിൽ ഒരാളാണ് ശ്രേയ ഘോഷാൽ. വ്യക്തി ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് ശ്രേയ ഘോഷാലും കുടുംബവും കടന്നുപോകുന്നത്. ആദ്യമായി അമ്മയായതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി ശ്രേയ ഘോഷാൽ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ മകന് തങ്ങൾ ഇട്ടിരിക്കുന്ന പേരും പങ്കുവച്ചിരിക്കുകയാണ് ശ്രേയ ഘോഷാൽ. ദേവ്യാൻ മുഖോപാധ്യായ എന്നാണ് മകനു പേരിട്ടതെന്ന് ശ്രേയ പറഞ്ഞു. ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രവും ശ്രേയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Also Read:- ഓരോരുത്തർക്കും 5000 രൂപ വീതം, മൂവായിരത്തിലധികം ആളുകൾക്ക് താങ്ങായി യഷ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ

‘ദേവ്യാൻ മുഖോപാധ്യായയെ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ജീവിതത്തെ എക്കാലത്തേക്കും മാറ്റിക്കൊണ്ട് മെയ് 22ന് അവൻ എത്തി. ഒരു അമ്മയ്ക്കും അച്ഛനും മാത്രം സ്വന്തം കുഞ്ഞിനോട് തോന്നുന്ന ഒരുതരം സ്നേഹം കൊണ്ട് ആദ്യ കാഴ്ചയിൽത്തന്നെ അവൻ ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്നേഹം. ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതത്തിലെ ഈ മനോഹര സമ്മാനത്തിന് ശൈലാദിത്യയും ഞാനും ഏറെ കടപ്പെട്ടിരിക്കും’, ശ്രേയ ഘോഷാൽ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button