കൊച്ചി : ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് ആദ്യ സീസണില്‍ വിജയകിരീടം സ്വന്തമാക്കിയത് നടൻ സാബുവായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മൂന്നാം സീസണിലെ ഫിനാലെയെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നു പറയുകയാണ് താരം. മണിക്കുട്ടൻ, റിതു, റംസാൻ, നോബി, കിടിലം ഫിറോസ്, സായി വിഷ്ണു തുടങ്ങിയ താരങ്ങളാണ് ഷോയിലെ മത്സരാർത്ഥികൾ.
മെന്റലിയും ഫിസിക്കലിയുമായി നിരവധി പ്രതിബന്ധങ്ങളുണ്ടാവും. അവയെ വിജയകരമായി നേരിടുന്നതാണ് ബിഗ് ബോസിലെ ടാസ്‌ക്ക്. ഇടയ്ക്ക് വെച്ച് പുറത്ത് പോയ മണിക്കുട്ടന് വിജയിയാവാനുള്ള യോഗ്യത ഇല്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു .ബിഗ് ബോസ് ടൈറ്റില്‍ വിന്നറാവാനുള്ള യോഗ്യത മണിക്കുട്ടനുണ്ടോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനു സാബുമോൻ നൽകിയ മറുപടിയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
read also: കോവിഡിന് പിന്നാലെ ന്യുമോണിയയും; നടി പൗളി വത്സന്‍റെ ഭര്‍ത്താവ് അന്തരിച്ചു
” ഈ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാവരും മനുഷ്യരാണ്. അവേരാട് കുറച്ച് സിംപതി കാണിക്കണം. ഈ പ്രാവശ്യം ഷോയിൽ വന്നവരെല്ലാം ചെറുപ്പക്കാരാണ്. അവർക്കെല്ലാം ഒരു ജീവിതം ഉണ്ടെന്ന് മനസ്സിലാക്കണം. നിങ്ങളൊക്കെ കഴുകൻ ശവം കൊത്തി വലിക്കുന്നത് പോലെ കൊത്തി വലിക്കുന്നത് ഓരോരുത്തരുടേയും ജീവിതങ്ങളാണെന്നായിരുന്നു” സാബു പറഞ്ഞത്.
”ഫാൻസിനെ സംബന്ധിച്ച്, അവരുടെ പ്രിയപ്പെട്ട മത്സരാർഥി ജയിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് വേണ്ടി മാത്രം മറ്റ് മനുഷ്യരുടെ ജീവിതത്തിനെ കഴുകന്മാർ തിന്നുന്നത് പോലെ തിന്നു കളയരുത്. മനുഷ്യനെന്നുള്ള പരിഗണന കൊടുക്കണം. എല്ലാ മനുഷ്യർക്കും ഒരു തൊഴിലുണ്ട്. അവരുടെ തൊഴിലിനെ ബാധിക്കുമോ എന്നൊരു ഭയം വരും. അത് വന്ന് കഴിഞ്ഞാൽ ഏത് മനുഷ്യനും കിടുങ്ങി പോകും. തളർന്നു പോകും. ഈ രീതിയിൽ ഒന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ” സാബു പറഞ്ഞു
”മത്സരാർഥികളും മനുഷ്യനാണ്. അവർ കടന്നു പോകുന്ന മാനസികാവസ്ഥ എന്താണെന്ന് അറിയാമോ. അത് ആരും മനസ്സിലാക്കുന്നില്ല. ഇതിലും വലുതൊക്കെ കടന്നു പോയ മനുഷ്യനാണ് ഞാൻ. ഇതിലും വലിയ ആരോപണങ്ങൾ കേട്ടിട്ടുണ്ട്. ഞാൻ കല്ലുപോലെ നിന്നിട്ടുണ്ട്. എന്റെ കുടുംബാംഗങ്ങൾ അനുഭവിച്ച വേദന ഞാൻ കണ്ടിരുന്നു. അപ്പോഴാണ് ചിന്തിക്കുന്നത് എന്തിനാണ് ആളുകൾ ഒരു മനുഷ്യനെ ഇങ്ങനെ ആക്രമിക്കുന്നത്. അവരുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നത് നല്ലതാണ്.” സാബു പറഞ്ഞ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
Post Your Comments