‘എവരിതിങ് ഈസ് സിനിമ’ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജൂണിലാണ് മേള ആരംഭിക്കുന്നത്. ഡോൺ പാലത്തറയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തവും പ്രത്യേകതകളുമുള്ള സിനിമകൾ പ്രദർശിപ്പിക്കുന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തന്റെ ചിത്രവും പരിഗണിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സംവിധാകൻ ഡോൺ പാലത്തറ വ്യക്തമാക്കി.
‘തന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ വളരെ ചുരുക്കം പ്രോപ്പർട്ടീസ് മാത്രമാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു അഭിനേതാവ് മാത്രമാണുള്ളത്. ക്യാമറയാണ് നായകൻ. ഒരാളിലൂടെയാണ് സിനിമ പുരോഗമിക്കുന്നതെന്നും’ ഡോൺ പാലത്തറ പറഞ്ഞു. ഷെറിൻ കാതറീൻ ആണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻറ് വൈറ്റിലും കളറിലുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
‘സിനിമ റീഗൈനെഡ്’ എന്ന വിഭാഗത്തിൽ പ്രശസ്തമായ ചലച്ചിത്രമേളയുടെ ഓൺലൈൻ, ഫിസിക്കൽ സ്ക്രീനിംഗുകളിൽ എവരിതിങ് ഈസ് സിനിമ പ്രദർശിപ്പിക്കും. ഐ.എഫ്.എഫ്.ആറിന്റെ അമ്പതാം പതിപ്പ് ജൂൺ 2 മുതൽ 6 വരെ നടക്കും.
Post Your Comments