നീണ്ട 16 വർഷങ്ങൾക്ക് ശേഷം മലയൻകുഞ്ഞ് എന്ന ഫഹദ് ചിത്രത്തിലൂടെ നിർമാതാവായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയ സംവിധായകൻ ഫാസിൽ. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഫാസിൽ. മഹേഷ് നാരായൺ കഥയും തിരക്കഥയും നിർവഹിക്കുന്ന മലയൻകുഞ്ഞിന്റെ കഥ കേട്ടപ്പോൾ എന്തുതോന്നിയെന്ന ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.
‘മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുട്ടിയെ രക്ഷിക്കുന്നതുമാണ് കഥ. സെന്റിമെൻസും ആകാംഷയും ചിത്രത്തിലുടനീളമുണ്ട്.
മലയാള സിനിമയ്ക്ക് പറ്റിയ കഥയാണെന്ന് തോന്നി. മഹേഷ് കഥ പറഞ്ഞപ്പോൾ തന്നെ എന്നിലെ നിർമാതാവ് ഉണർന്നു. മുഴുവൻ കഥയും കേട്ടപ്പോൾ ഞാൻ മഹേഷിനോട് പറഞ്ഞു, ധൈര്യമായി ഇറങ്ങിക്കോളൂ എന്ന്. അങ്ങനെ ഈ ചിത്രം സംഭവിച്ചു, സ്വിച്ച് ഓൺ കർമത്തിന് ഞാൻ പോയി. ബാക്കിയെല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു.
‘ – ഫാസിൽ പറയുന്നു.
Read Also:- ‘എവരിതിങ് ഈസ് സിനിമ’ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും
ചിത്രത്തിൽ ഫഹദിനെ നായകനാക്കിയതിന് പിന്നിൽ ഒരു പൊളിറ്റിക്സുമില്ലെന്നും ഫഹദിന് പറ്റിയ കഥാപാത്രമാണെന്ന് കഥ കേട്ടപ്പോൾ തോന്നിയെന്നും അവനും അവശേത്തിലാണെന്നും ഫാസിൽ വ്യക്തമാക്കി.
Post Your Comments