GeneralLatest NewsMollywoodNEWS

ആദ്യ വിവാഹം പരാജയം; മലയാളികളുടെ പ്രിയ നടി സുധാ റാണിയുടെ ഇപ്പോഴത്തെ ജീവിതം

പതിമൂന്നാമത്തെ വയസിൽ ഒരു പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സുധ പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ചിത്രത്തിനു ഇന്നും പ്രേക്ഷകർ ഏറെയുണ്ട്. ചിരിയുടെ പൂരങ്ങൾ തീർത്ത ഈ ചിത്രത്തിൽ ജയറാമിനൊപ്പം ബിജു മേനോൻ, ജഗതി, മണിയൻ പിള്ള രാജു, ചിപ്പി, കെ പി എ സി ലളിത, ഇന്ദ്രൻസ്, ജനാർദ്ദനൻ തുടങ്ങിയ മുൻ നിര അഭിനേതാക്കൾ അണിനിരന്നു. ജയറാമിന്റെ ഭാര്യ അംബിക എന്ന വേഷത്തിൽ എത്തിയത് സുധാ റാണി ആയിരുന്നു. ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ മലയാളികളുടെ പ്രിയതാരമായി സുധ മാറി. താരത്തിന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: “ആ വേഷം ചെയ്യാനൊന്നും താൻ ആയിട്ടില്ല ” ഓർമ്മകൾ പങ്കുവച്ച് ഇർഷാദ്

കന്നഡയിലെ പ്രമുഖ നടിമാരിൽ ഒരാളായിരുന്നു സുധ. മികച്ച നടിക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുള്ള സുധ റാണിയുടെ യഥാർഥ പേര് ജയശ്രീ എന്നാണ്.

 പതിമൂന്നാമത്തെ വയസിൽ ഒരു പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സുധ പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്. ക്ലാസ്സിക്ക് നർത്തികിയായ സുധ ആദ്യം വിവാഹം ചെയ്തത് അമേരിക്കയിലെ അനസ്‌ത്യേഷ്യ ഡോക്ടർ ആയ സഞ്ജയിയെയായിരുന്നു. പക്ഷെ ആ ബന്ധം അതികം നീണ്ടു നിന്നില്ല. നീണ്ട വർഷങ്ങൾക്ക് ശേഷം ബന്ധുവായ ഗോവർധനുമായി സുധ വിവാഹിതയായി. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്. ഇപ്പോഴും തെന്നിന്ത്യൻ അഭിനയ രംഗത്ത് സജീവമാണ് സുധ

shortlink

Related Articles

Post Your Comments


Back to top button