കലൂര്‍: നടി പൗളി വത്സന്റെ ഭര്‍ത്താവ് വത്സന്‍ അന്തരിച്ചു. ഡയാലിസിസ് രോഗി ആയ വത്സന്‍ കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധയുണ്ടായതോടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. കലൂര്‍ പി വി എസ് ആശുപത്രിയില്‍ രാത്രി 10:30ന് വെച്ചായിരുന്നു അന്ത്യം.
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ തനിക്കും ഭര്‍ത്താവിനും കൊവിഡ് പോസിറ്റീവായതായി പൗളി അറിയിച്ചിരുന്നു. കൂടാതെ തന്‍റെ പേരില്‍ സാമ്ബത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാജമാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് ഡയാലിസിസ് രോഗി ആയതുകൊണ്ട് കുറച്ച് ഗുരുതരമാണെന്നും ഐ.സി.യുവിലാണെന്നും എന്നാല്‍ ആ പേരു പറഞ്ഞുകൊണ്ട് താന്‍ ആരോടും പത്തു പൈസ പോലും ചോദിച്ചിട്ടില്ലെന്നും പൗളി വീഡിയോയില്‍ പറഞ്ഞിരുന്നു
Post Your Comments