GeneralLatest NewsMollywoodNEWSSocial Media

ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത് എന്ന് പൊങ്ങച്ചം പറയാൻ 10 വർഷം നരകിച്ച ഞാൻ ; സ്കൂൾ ഓർമ്മകളുമായി ഒമർ

അന്നത്തെ കാലത്ത് സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് കിട്ടിയ ലൈഫ് ആണ് സ്വർഗ്ഗമെന്ന് ഒമർ

ഇന്ന് വീണ്ടും ഒരു അധ്യയന ദിനം കൂടി ആരംഭിക്കുകയാണ്. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലിലൂടെയാണ് ഇത്തവണയും അധ്യയനം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സംവിധായകൻ ഒമർ ലുലു തന്റെ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച തനിക്ക് സ്കൂൾ ജീവിതം പീഡന കാലഘട്ടമായിരുന്നു എന്ന് ഒമർ പറയുന്നു. വീട്ടുകാരുടെ മുൻപിൽ വെച്ചുള്ള ഹരാസ്മെന്റ് മൂലം സ്കൂളിൽ പോകാതിരിക്കാൻ പ്രാർത്ഥിച്ചിരുന്നു എന്ന് പറയുകയാണ് ഒമർ.

ഒമർ ലുലുവിന്റെ കുറിപ്പ് :

‘മോൻ ഇംഗ്ലീഷ് മീഡിയത്തിലാ (1990 – 2000) ഒമർ ലുലു
ജൂൺ 1 സ്കൂൾ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തിയതി വേറെയില്ല വെക്കേഷൻ കഴിഞ്ഞ് വീണ്ടും പീഡന കാലഘട്ടമായിരുന്നു സ്കൂൾ. അടി ഇപോസിഷൻ വീട്ടുകാരുടെ മുൻപിൽ വെച്ചുള്ള ഹരാസ്മെന്റ് എല്ലാ ദിവസവും സ്കൂളിൽ എത്താതിരിക്കാൻ പ്രാർത്ഥിക്കും.പഠിക്കാൻ മോശമായ എന്നെ പോലെ ഉണ്ടായിരുന്ന പ്രൈവറ്റ് കോൺവെന്റ് സ്കൂളിലെ വിദ്യാർതഥികൾക്ക് അന്നത്തെ കാലത്ത് മിക്കവർക്കും ഇങ്ങനത്തെ അനുഭവം തന്നെ ആയിരിക്കാം. അന്നത്തെ കാലത്ത് സർക്കാർ സ്ക്കൂളിൽ പഠിച്ചവർക്ക് കിട്ടിയ ലൈഫ് ആണ് സ്വർഗ്ഗം(അക്കരെ നിക്കുമ്പോൾ ഇക്കര പച്ച ആണോ എന്ന് അറിയില്ല). ഇംഗ്ലീഷ് മീഡിയത്തിലാണ് മക്കൾ പഠിക്കുന്നത് എന്ന് പൊങ്ങച്ചത്തോടെ പറയാൻ 10 വർഷം നരകിച്ച ഞാന്‍’.

shortlink

Related Articles

Post Your Comments


Back to top button