വര്‍ണ്ണവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ് ഇസ്രയേല്‍ എന്ന് വിമർശിച്ച മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വീഞ്ഞ് കുടിക്കുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു മിയയുടെ വിമർശനം. എന്നാല്‍ ഈ ട്വീറ്റ് താരത്തിന് തന്നെ തിരിച്ചടിയാകുകയാണ്.
‘എന്റെ വൈന്‍ നിങ്ങളുടെ വര്‍ണ്ണവിവേചന രാജ്യത്തേക്കാള്‍ പഴയക്കമുള്ളതാണ്’ എന്ന് രണ്ട് വൈന്‍ കുപ്പികള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരം പങ്കുവച്ചത്. മിയ കൈവശം വച്ച കുപ്പിയാണ് താരത്തിനു നേരെ പരിഹാസമുയരാൻ കാരണം
read also: എന്നെക്കാൾ മൂത്തതാണ് ഈ കഥാപാത്രം ; സ്കൂളിലെ ചോറും പാത്രവുമായി രമേഷ് പിഷാരടി
കുപ്പിയിൽ 1943 എന്ന വര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാസി അധിനിവേശ ഫ്രാന്‍സില്‍ ഉല്‍പാദിപ്പിച്ച വീഞ്ഞ് ആണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
” 1943 ല്‍ നാസി അധിനിവേശ ഫ്രാന്‍സില്‍ നിര്‍മിച്ച വീഞ്ഞാണ് നിങ്ങള്‍ കുടിക്കുന്നത്. ജൂതന്‍മാര്‍ക്കെതിരെയുള്ള നിങ്ങളുടെ വികാരത്തിന് അനുയോജ്യമായ ഉദാഹരണം കണ്ടെത്തിയതില്‍ സന്തോഷമുണ്ട്.” – വിമര്‍ശകര്‍ പറയുന്നു.
Post Your Comments