കൊച്ചി : കൗതുകവും വിരഹവും പ്രണയവുമെല്ലാം മലയാളി മനസ്സുകളിൽ നിറച്ച ഗാനരചയിതാവും കവിയും സംഗീതസംവിധായകനുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. അഭിനയത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.. ഇപ്പോഴിതാ സിനിമാക്കാരുടെ അവഗണനയെ കുറിച്ചു തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് കൈതപ്രം.
”വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായി.. ഞാന്‍ അവശനാണ് എന്നാണ് അവര്‍ കരുതുന്നത് പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ല.450ല്‍ അധികം സിനിമയില്‍ പ്രവര്‍ത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതല്‍ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്‌കരന്‍ മാഷിനു പോലും അത് സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മള്‍ സമര്‍പിക്കുക മാത്രമാണ് ചെയ്യേണ്ടത്.” കൈതപ്രം പറഞ്ഞു
read also: ഇനി എന്റെ മോൻ ഇല്ല, എന്നെ കാത്തിരിക്കാൻ….അവന്റെ ബോഡി പോലും ആരും കണ്ടില്ല; വേദനയോടെ നടി ബീന ആന്റണി
ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും കേന്ദ്രമായ സിനിമയില്‍ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് താനെന്ന് കൈതപ്രം പറയുന്നു. തന്റെ പല ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ ധിക്കാരിയായതുകൊണ്ട് ഞാന്‍ അഹങ്കാരിയാണെന്ന് ആളുകള്‍ തെറ്റിധരിക്കാറുണ്ട്. എന്നാല്‍ ഞാന്‍ ധിക്കാരിയല്ല, ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും കൈതപ്രം പങ്കുവച്ചു
Post Your Comments