ചെന്നൈ : നടൻ അജിത്തിന്റെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്നലെയായിരുന്നു പോലീസ് കണ്ട്രോള് റൂമിലേയ്ക്ക് അജിത്തിന്റെ വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ടുള്ള വ്യാജ സന്ദേശം എത്തിയത്. എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ലോക്ക് ഡൗണില്‍ ആരെങ്കിലും തമാശയ്ക്ക് ചെയ്യുന്ന പണിയാകും എന്നാണ് പോലീസ് പറയുന്നത്. നേരത്തെയും അജിത്തിന് നേരെ ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ ഉയർന്നിട്ടുണ്ട്. അതേസമയം അജിത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രമാണ് ഇനി അജിത്തിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം.
Post Your Comments