![](/movie/wp-content/uploads/2021/06/apoorva.jpg)
വിനീത് ശ്രീനിവാസന്റെ “മലർവാടി ആർട്ട്സ് ക്ലബ്” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് അപൂര്‍വ്വ ബോസ്. തുടര്‍ന്ന് പ്രണയം, പദ്മശ്രീ ഭരത് സരോജ് കുമാര്‍, ഹേയ് ജൂഡ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തു. എന്നാൽ പിന്നീട് താരം സിനിമയിൽ സജീവമല്ലാതെയായി. ഇപ്പോഴിതാ ഇനി താൻ സിനിമയിലേക്ക് മടങ്ങി വരില്ല എന്ന് അറിയിച്ചിരിക്കുകയാണ് അപൂർവ്വ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
ഇന്റര്‍നാഷണല്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ് ലോയില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയ അപൂർവ്വ ഇപ്പോൾ യുഎന്‍ഇപിയില്‍ കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ആണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അപൂർവ്വ തന്റെ കാമുകന്‍ ദിമാന്‍ തലപത്രയ്‌ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. അപൂര്‍വ്വയ്‌ക്കൊപ്പം പഠിച്ച ആളാണ് ദിമാന്‍. എന്നാല്‍ കല്യാണം ഉടന്‍ ഉണ്ടാവില്ല എന്ന് നടി പറഞ്ഞു.
Post Your Comments