![](/movie/wp-content/uploads/2021/06/aparna-.jpg)
അഭിനയിച്ച ആദ്യ സിനിമ തന്നെ ജനപ്രിയ ലിസ്സിലേക്ക് വീണപ്പോള്‍ അപര്‍ണ ബാലമുരളി എന്ന നടിയ്ക്ക് വലിയ ഇമേജ് ആണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മലയാളത്തില്‍ ഒതുങ്ങാതെ തമിഴിലെയും സൂപ്പര്‍ താര നായികയായ അപര്‍ണ ബാലമുരളി താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന നായികയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.
‘സുരറൈ പോട്രു’ എന്ന സൂര്യ നായകനായ സിനിമയില്‍ നായികയായി അഭിനയിച്ച അപര്‍ണ ബാലമുരളി ഇപ്പോള്‍ തമിഴിലെയും ജനപ്രിയ നായികയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്.
അപര്‍ണയുടെ വാക്കുകള്‍
“ദീപിക പാദുകോണ്‍ എന്ന നടിയോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. അവര്‍ എന്ത് വസ്ത്രം ധരിച്ചാലും അത് മോശമായി തോന്നില്ല. ദീപികയുടെ സിനിമകള്‍ എല്ലാം തന്നെ എനിക്ക് ഇഷ്ടമാണ്. അത്രയും എന്നെ ആകര്‍ഷിച്ച മറ്റൊരു നടിയില്ലെന്ന് പറയാം. സിനിമയിലെ അവരുടെ സ്ക്രീന്‍ പ്രസന്‍സ് അപാരമാണ്. ദീപിക പാദുകോണിനെ സിനിമയില്‍ കണ്ടിരിക്കാന്‍ മാത്രമല്ല അല്ലാതെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്താല്‍ തന്നെ അതിനൊരു പ്രത്യേകതയാണ്. ജീവിതത്തില്‍ മറ്റൊരാളാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ആഗ്രഹിക്കുക ദീപിക പാദുകോണ്‍ ആകണമെന്നായിരിക്കും. അത്രത്തോളം എനിക്ക് ഇഷ്ടമുള്ള ലേഡിയാണ് അവര്‍”.
Post Your Comments