സോഷ്യല്‍ മീഡിയകളിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. പലപ്പോഴും തന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ താരം തുറന്നു പറയാറുമുണ്ട്. ഇത്തരത്തില്‍ ചിലപ്പോഴൊക്കെ താരത്തിന് വിമര്‍ശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
താൻ കരഞ്ഞപ്പോഴുളള സെൽഫിയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. കരയുമ്പോഴുളള തന്റെ ലുക്ക് കാണാനാണ് സെൽഫിയെടുത്തതെന്നുമാണ് അഹാന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്. വണ്ടർ എന്ന സിനിമയാണ് താൻ കരഞ്ഞതിന് കാരണമെന്നും അഹാന പറയുന്നു.
”ഇന്നലെ രാത്രി വണ്ടർ എന്ന വളരെ മനോഹരമായൊരു സിനിമ കണ്ടു. വളരെ മനോഹരവും വൈകാരികവുമായിരുന്നു, വൈകാരിക നിമിഷങ്ങൾ കാരണം എന്റെ കണ്ണുനീർ തുടയ്ക്കാൻ ഓരോ 5 മിനിറ്റിലും സിനിമ പോസ് ചെയ്യേണ്ടിവന്നു. വിചിത്ര സ്വഭാവമുളള വ്യക്തിയായതിനാൽ, കരയുമ്പോൾ എന്നെ കാണാൻ എങ്ങനെയുണ്ട് എന്നറിയാനായി ഞാൻ സെൽഫിയെടുത്തു. നിങ്ങളെ കരയിപ്പിക്കുന്ന മനോഹരമായൊരു സിനിമ വേണമെങ്കിൽ, നെറ്റ്ഫ്ലിക്സിൽ WONDER കാണുക, പിന്നീട് എനിക്ക് നന്ദി പറയുക. ഇപ്പോൾ നിങ്ങൾക്ക് എന്നെ പരിഹസിക്കാം,” അഹാന കുറിച്ചു.
https://www.instagram.com/p/CPkM8fwgUqu/?utm_source=ig_web_copy_link
Post Your Comments