GeneralLatest NewsMollywoodNEWSSocial Media

തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ടും, അശ്ലീല സന്ദേശങ്ങളും ; പ്രതികരണവുമായി ശാലു കുര്യൻ

ജിൻസി എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് അശ്ലീല ചാറ്റുകൾ നടക്കുന്നത് എന്ന് ശാലു പറയുന്നു

ഇൻസ്റ്റാഗ്രാമിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്ന് നടി ശാലു കുര്യൻ. തന്റെ യഥാർത്ഥ ഇൻസ്റ്റഗ്രം പേജിലൂടെ ലൈവിലെത്തിയാണ് നടി ഇക്കാര്യം അറിയിച്ചത്.

തന്റെ ചിത്രങ്ങൾ അടക്കം ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ടെന്നും മോശം ചാറ്റ് ശ്രദ്ധയിൽപ്പെട്ടവർ സ്ക്രീൻഷോട്ടുകൾ എടുത്ത് തനിക്ക് അയച്ചുതന്നുവെന്നും ശാലു പറയുന്നു.

ജിൻസി എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് അശ്ലീല ചാറ്റുകൾ നടക്കുന്നത് എന്ന് ശാലു പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് സൈബർ സെല്ലിനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

https://www.instagram.com/tv/CPibygEp2Fb/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button