ബെംഗളൂരു: നടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന് രാജുവാണ് വരന്. മെയ് 30നായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളു.
ബെംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സൂര്യയുടെ മാസ്, കാർത്തിയുടെ ശകുനി എന്നീ ചിത്രങ്ങളിലും നായികയായി അഭിനയിച്ചു.
ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല.
Post Your Comments