സ്‍കൂള്‍ ആരംഭ ദിനത്തില്‍ കുട്ടികൾക്ക് ആശംസകളുമായി നടൻ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആശംസ കുറിപ്പിനോടൊപ്പം തന്റെ പഠനകാലത്ത് സ്കൂളിൽ കൊണ്ടുപോയിക്കൊണ്ടിരുന്ന ചോറും പാത്രത്തിന്റെ ചിത്രവും താരം പങ്കുവെച്ചു. തനിക്ക് മുൻപ് തന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ്, അത് കൊണ്ട് ഈ പാത്രം തന്നെക്കാൾ മൂത്തതാണ് എന്ന് രമേഷ് പറയുന്നു.
രമേഷ് പിഷാരടിയുടെ കുറിപ്പ് :
എന്റെ ആദ്യത്തെ ചോറു പാത്രം (എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്‍തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ. ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.
എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.
Post Your Comments