വാഷിങ്ടണ്‍: ടാര്സന് സിനിമയിലെ നായകനായി ശ്രദ്ധേയനായ നടന് ജോ ലാറ വിമാനാപകടത്തില്‍ മരിച്ചു. നടന് സഞ്ചരിച്ച ചെറുവിമാനം യുഎസിലെ നാഷ് വില്ലെ നഗരത്തിന് സമീപമുള്ള തടാകത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ ജോ ലാറയുടെ ഭാര്യയും കൊല്ലപ്പെട്ടു. വിമാന അപകടത്തില്‍ എല്ലാ യാത്രക്കാരും മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ജോ ലാറയും ഭാര്യ ഗ്വെന്‍ ഷാംബ്ലിനും സഞ്ചരിച്ചിരുന്ന ചെറു ബിസിനസ് ജെറ്റ് ടെന്നെസ്സീ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. 19 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് വിമാനം തടാകത്തിലേക്ക് പതിച്ചത്. ഏഴു പേരാണ് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്.
ടെലിവിഷന്‍ മൂവി ടാര്സന് ഇന്‍ മാന്‍ഹാട്ടന്‍ എന്ന ചിത്രത്തിലാണ് ജോ ലാറ ആദ്യമായി ടാര്‍സനായി അഭിനയിക്കുന്നത്. പിന്നീട് ടെലിവിഷന്‍ സീരീസായ ടാര്സന്; ദി എപ്പിക് അഡ്വെഞ്ചറിലും അദ്ദേഹം നായകനായി അഭിനയിച്ചു.
Post Your Comments