GeneralLatest NewsMollywoodNEWSSocial MediaVideos

അമ്മയുടെ നൃത്തം പകര്‍ത്തിയത് മകളാണ് ; നാരായണി എടുത്ത വീഡിയോ പങ്കുവെച്ച് ശോഭന

ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്ന് ശോഭന

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു നേർത്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന. നടിയുടെ നൃത്ത വീഡിയോ പകർത്തിയിരിക്കുന്നത് മകൾ അനന്ത നാരായണി ആണ്. ഇക്കാര്യം ശോഭന തന്നെയാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ശോഭന കുറിച്ചത്. നൃത്തത്തില്‍ എങ്ങനെയാണ് മുദ്രകള്‍ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തത്.

ചുരുങ്ങിയ സമയത്തിനകം തന്നെ വിഡിയോ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ ചുവടുകൾക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകർ ഏറെ പ്രശംസിച്ചു. കുട്ടി വിഡിയോഗ്രാഫർ വളരെ കഴിവുള്ളയാളാണെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ. കമന്റുകൾക്ക് ശോഭന മറുപടി നൽകുന്നുമുണ്ട്.

https://www.instagram.com/p/CPfojyyDtSr/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button