വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡ് കുമാര്‍ ഹെഡ്ജിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ചയാണ് കര്‍ണ്ണാടകയിലെ മധ്യ ജില്ലയിലെ ഹെഗ്ദ്ധവല്ലി ഗ്രാമത്തില്‍ നിന്ന് കുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10 ദിവസമായി കുമാര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
മുപ്പത്കാരിയായ ബ്യൂട്ടീഷനെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതി. സെഷന്‍ 375,377,420 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ കൈയ്യില്‍ നിന്നും 50000 രൂപ കൈപ്പറ്റിയ ശേഷം അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞ് കര്‍ണ്ണാടകയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന മെയ് 11ന് കുമാറിന്റെ സുഹൃത്താണ് കുമാര്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് യുവതിയെ അറിയിച്ചത്. തുടർന്നായിരുന്നു യുവതി പോലീസിൽ പരാതിപ്പെട്ടത്.
Post Your Comments