നടൻ ദുൽഖർ സൽമാന്റെ പേരിൽ ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്പിൽ വ്യാജ അക്കൗണ്ട്. ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താൻ ക്ലബ്ഹൗസിലെ ഉപയോക്താവ് അല്ലെന്നും തന്‍റെ പേരിൽ ആൾമാറാട്ടം നടത്തരുതെന്നും ദുൽഖർ പറയുന്നു. ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ഏതാനും സ്ക്രീൻ ഷോട്ടുകളും താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
‘ഞാൻ ക്ലബ്‌ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് ശരിയായ രീതി അല്ല!‘, എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.
Post Your Comments