രാജ്യത്ത് 5ജി വയർലെസ് നെറ്റ്വർക്ക് നടപ്പിലാക്കരുതെന്ന് ബോളിവുഡ് നടി ജൂഹി ചൗള. ഇതിനെതിരെ നടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. 5 ജി വയർലെസ് നെറ്റ്വർക്ക് വന്നാൽ ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നു നടിയുടെ പരാതിയിൽ പറയുന്നു.
5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനീകരമാണെന്ന പഠനം നടത്തണമെന്നും നടി ആവശ്യപ്പെട്ടു. കൂടാതെ മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. ജൂഹി ചൗളയുടെ ഹർജി ജൂൺ രണ്ടിന് കോടതി പരിഗണിക്കും.
Post Your Comments