GeneralLatest NewsMollywoodNEWS

അച്ഛന് ഒപ്പം സ്കൂട്ടറിൽ മഴ നനഞ്ഞു സ്കൂളിൽ പോയ കാലം, ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം നഷ്ടമാകുന്നു ; ആര്യ

സ്കൂൾ വൈബുകൾ മിസ് ചെയ്യുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ സങ്കടമാണ് എന്നും ആര്യ

നടിയായും അവതാരകയായും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ആര്യ. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആര്യയുടെ ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കോവിഡ് മൂലം നഷ്ടമാകുന്ന കുട്ടികളുടെ സ്കൂൾ കാലത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണ് ആര്യ. താൻ ഒക്കെ അനുഭവിച്ച നല്ല കാലങ്ങൾ ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്നതിൽ ദുഃഖമുണ്ടെന്നും, ഇനി അതൊക്കെ തിരിച്ചു വരുമോ എന്ന ആശങ്ക ഉണ്ടെന്നും ആര്യ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യം തുറന്നു പറഞ്ഞത്.

മഴയത്തു എന്നെയും അനിയത്തിയേയും അച്ഛൻ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ട് വിട്ടതൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്. അത്തരം സ്കൂൾ വൈബുകൾ മിസ് ചെയ്യുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ സങ്കടമാണ് എന്നും ആര്യ പറഞ്ഞു.

ആര്യയുടെ വാക്കുകൾ

“ഇപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കുഞ്ഞിനെക്കുറിച്ചു ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നാറുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു സ്റ്റേജിൽ കയറുന്നത്. എന്റെ കഴിവുകളൊക്കെ ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്. മഴയത്തു എന്നെയും അനിയത്തിയേയും അച്ഛൻ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ട് വിട്ടതൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്. അത്തരം സ്കൂൾ വൈബുകൾ മിസ് ചെയ്യുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ സങ്കടമാണ്.

‘ഇതാണ് സ്കൂൾ, ഞങ്ങളുടെ സമയത്തൊക്കെ ഉണ്ടായിരുന്നതാ’ ഇങ്ങനെയൊക്കെ കുറേ മീമുകൾ ഓൺലൈനിൽ കാണാറുണ്ട്, ഇനി അതൊക്കെ സത്യമാകുമോ എന്നൊരു ആശങ്ക സത്യം പറഞ്ഞാൽ ഉണ്ട്. ഓൺലൈൻ ക്ലാസ്സുകളൊക്കെ കുട്ടികൾക്ക് കുറച്ചു കട്ടിയായിരുന്നു. ക്ലാസുകൾ, പ്രോജക്ടുകൾ, പിഡിഎഫിൽ നിന്ന് നോട്ട് എഴുത്ത് അങ്ങനെ കുറെ. അതുകൊണ്ട് തന്നെ മോളെ നിർബന്ധിച്ചു ഞാൻ ഒന്ന് ചെയ്യിപ്പിക്കാറില്ല. വെക്കേഷൻ ആയിട്ടും കുഞ്ഞിനെ പുറത്തൊന്നും കൊണ്ട് പോകാൻ പറ്റുന്നില്ല എന്നുള്ളത് വിഷമം തന്നെയാണ്. എന്നാലും റോയ എല്ലാം മനസ്സിലാക്കുന്നുണ്ട്. ഒരു കാര്യത്തിനും അവൾ വാശിപിടിക്കാറുമില്ല. ക്രഫ്റ്റുകളും ഡ്രോയിങ്ങുകളും ഒക്കെയായി അവൾ അവളുടെ കുഞ്ഞു ലോകത്തിൽ ബിസി ആണ്. സാങ്കേതിക വിദ്യക്ക് നന്ദി, ഒടിടി പ്ലാറ്റുഫോമുകൾ തന്നെയാണിപ്പോൾ രക്ഷകർ.

നമ്മൾ എല്ലാവരും വലിയ സ്ട്രെസ്സിൽ ആണ്. അത് എന്തുവന്നാലും കുട്ടികളുടെ മേലെ എടുക്കില്ല എന്ന് നമ്മൾ ഉറപ്പ് വരുത്തണം. ഈ ഓൺലൈൻ സ്കൂൾ എന്നത് നമുക്കും അവർക്കും ഒരുപോലെ പുതിയ അനുഭവമാണ്. അവർ അത് തനിയെ പഠിക്കട്ടെ. നമുക്ക് ഗൈഡ് ചെയ്യാം, പക്ഷെ സ്പൂൺ ഫീഡ് ചെയ്യാതെ നോക്കാം”- ആര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button