രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടനാണ് സോനു സൂദ്. പൊതുപ്രവർത്തനങ്ങളിൽ സജീവമായ താരം കൊവിഡിന്റെ ആദ്യ ഘട്ടം മുതൽ നിരവധി സഹായങ്ങളാണ് ചെയ്തുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ 19 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സോനു. നിരവധിപേരാണ് അദ്ദേഹത്തിന് ആശംസയുമായി എത്തിയത്.
2002ല്‍ പുറത്തിറങ്ങിയ ‘ഷഹീദ് ഇ അസാം’ എന്ന ചിത്രത്തിലൂടെയാണ് സോനു ബോളിവുഡിലേക്ക് എത്തുന്നത്. സുകുമാര്‍ നായര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ട്വിറ്ററിലൂടെ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളും സോഷ്യൽ മീഡിയയിലൂടെ സോനു പങ്കുവെച്ചിട്ടുണ്ട്
സ്വാതന്ത്ര്യ സമര സേനാനി ഭഗത്ത് സിങ്ങിന്റെ ജീവിത കഥയാണ് ഷഹീദ് ഇ അസാം പറയുന്നത്. ചിത്രത്തില്‍ ഭഗത്ത് സിങ്ങിന്റെ വേഷമാണ് സോനു സൂദ് അവതരിപ്പിച്ചത്.
നിലവിൽ കൊവിഡ് സമയത്തെ സഹായങ്ങള്‍ താരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വിവരം സോനു നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ മാസത്തോടെ പ്ലാന്റുകള്‍ രണ്ട് ആശുപത്രികളിലായി സ്ഥാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത്തരത്തിൽ നിരവധി സഹായങ്ങളാണ് അദ്ദേഹം ചെയ്തു വരുന്നത്.
Oh Wow,
How time flies..This will always remain as one of my most special film❣️#ShaeedEAzamBhagatSingh https://t.co/UD0Aghh3Kn— sonu sood (@SonuSood) May 31, 2021
Post Your Comments