ഇളയ ദളപതി വിജയ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് വിജയ് അഭിനയിക്കുക.
വിജയ്യുടെ കരിയറിലെ 66-ാം ചിത്രമായ ഇത് നിര്‍മ്മിക്കുന്നത് പ്രശസ്ത നിര്‍മ്മാതാവായ ദില്‍ രാജു ആയിരിക്കും. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വിറ്ററിലൂടെ വിവരം സ്ഥിരീകരിച്ചതോടെ #Thalapathy66 എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.
എന്നാല്‍ പ്രോജക്റ്റിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. വിജയ്യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.
CONFIRMED- National Award Winning Director Vamshi Paidipally to direct #ThalaPathyVijay in #Thalapathy66, film to be produced by #DilRaju. pic.twitter.com/4gSUdlEBEe
— Sumit Kadel (@SumitkadeI) May 30, 2021
Post Your Comments