സിനിമയില്‍ ഏറ്റവും കൂടുതല്‍ റീടേക്കുകള്‍ എടുത്തു അഭിനയിച്ച നിമിഷത്തെക്കുറിച്ച് ടോവിനോ തോമസ്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ലി’ എന്ന സിനിമയിലെ ഗസ്റ്റ് വേഷം ചെയ്യാന്‍ പോകുമ്പോള്‍ നടനെന്ന നിലയില്‍ തന്റെ ഗ്രാഫ് താഴോട്ടായിരുന്നുവെന്നും, അതിനു മുന്‍പേ ഇറങ്ങിയ സിനിമകളെല്ലാം പരാജയമായത് കൊണ്ട് സിനിമ ഇല്ലാതിരുന്ന ഒരു അവസരത്തിലായിരുന്നു ചാര്‍ലിയിലേക്ക് വിളി വരുന്നതെന്നും ആ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ടോവിനോ തോമസ് പറയുന്നു.
“ഞാന്‍ ഏറ്റവും ക്കൊടുതല്‍ റീടേക്കുകള്‍ എടുത്തു അഭിനയിച്ച സിനിമയായിരുന്നു ‘ചാര്‍ലി’. എന്ന സിനിമയിലെ അതിഥി വേഷം. ആ സമയത്ത് എനിക്ക് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനു മുന്‍പ് ഞാന്‍ അഭിനയിച്ച ‘കൂതറ’, ‘രണ്ടാം ലോക മഹായുദ്ധം’, ‘യു ടു ബ്രൂട്ടസ്’ തുടങ്ങിയ സിനിമകള്‍ ഒന്നും ശ്രദ്ധ നേടിയില്ല. എന്ന് നിന്റെ മൊയ്തീനില്‍ അഭിനയിച്ചു കഴിഞ്ഞെങ്കിലും സിനിമ റിലീസ് ആയിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ പ്രെഗ്നന്റ് ആയിരുന്നു. ഹോസ്പിറ്റല്‍ ചെലവിനും മറ്റുമായി കയ്യില്‍ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു ചാര്‍ലിയിലെ അതിഥി വേഷം ചെയ്യാന്‍ പോകുന്നത്. എന്റെ ഓരോ പ്രശ്നങ്ങളും എന്റെ അഭിനയത്തെയും ബാധിച്ചു. നെടുമുടി വേണു ചേട്ടനെ പോലെയുള്ള സീനിയര്‍ നടന്മാര്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ വേറെയും. ആര്‍ക്കും വളരെ ഈസിയായി പറയാവുന്ന ഒരു ഡയലോഗ് പതിനഞ്ചോളം ടേക്ക് എടുത്തിട്ടാണ് ശരിയായത്. പിന്നീട് ‘കുപ്രസിദ്ധ പയ്യനില്‍’ ഞാന്‍ നെടുമുടി വേണു ചേട്ടനോടൊപ്പം അഭിനയിക്കുമ്പോള്‍ എനിക്കതിന്റെ ചമ്മലുണ്ടായിരുന്നു”. ടോവിനോ തോമസ് പറയുന്നു.
Post Your Comments