മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബാലേട്ടനില്‍ ബാലതാരമായി തിളങ്ങിയ ഗോപിക അനില്‍ ഇപ്പോഴത്തെ ടെലിവിഷന്‍ സീരിയലുകളിലെ മിന്നും താരമാണ്. തന്റെ അനിയത്തി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സിനിമയെക്കുറിച്ചും പനി പിടിച്ചിരുന്ന സമയത്ത് ‘ബാലേട്ടന്‍’ എന്ന സിനിമയില്‍ ലാലേട്ടനുമായി അഭിനയിക്കേണ്ടി വന്ന നിമിഷത്തെക്കുറിച്ചും ഗോപിക അനില്‍ പങ്കുവയ്ക്കുകയാണ്.
“ബാലേട്ടനില്‍ ഞങ്ങള്‍ രണ്ടുപേരും ലാലേട്ടന്റെ മക്കളായി അഭിനയിച്ചു. വേഷത്തില്‍ അനിയത്തിയാണ് മമ്മുക്കയുടെ മകളായി അഭിനയിച്ചത്. വേഷത്തിന്റെ ചിത്രീകരണം കോഴിക്കോട് വച്ചായിരുന്നു. അതുകൊണ്ട് സ്കൂള്‍ ഇല്ലാത്ത ദിവസം ഞാനും പോകും. മമ്മുക്കയോട് സംസാരിച്ചതൊക്കെ ചെറുതായെ ഓര്‍മ്മയുള്ളൂ. ബാലേട്ടന്റെ ചിത്രീകരണത്തിനിടയില്‍ എനിക്ക് പനിവന്നു. പനി ഉള്ളപ്പോള്‍ അഭിനയിക്കുന്നത് കൊണ്ട് ലാലേട്ടന്‍ നല്ല കെയറിങ് ആയിരുന്നു. നന്നായി അഭിനയിച്ചാല്‍ കുതിരയെ വാങ്ങി തരാം എന്നായിരുന്നു ലാലേട്ടന്റെ ഓഫര്‍. ലാലേട്ടന്റെ വീട്ടില്‍ കുറേ കുതിരകളുണ്ടത്രേ. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും. സുധീഷേട്ടനും നിത്യാ ദാസ് ചേച്ചിയുമായിരുന്നു ആ ലോക്കെഷനിലെ ഞങ്ങളുടെ കൂട്ട്”. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോപിക അനില്‍ പറയുന്നു.
Post Your Comments