തന്റെ സഹസംവിധായകനായി ജോലി ചെയ്യുന്ന മകന്‍ ജോ സിബി മലയിലിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സിബി മലയില്‍. ആസിഫ് അലി നായകനാകുന്ന സിബി മലയില്‍ ചിത്രം ‘കൊത്ത്’ എന്ന സിനിമയിലാണ് അച്ഛന്റെ സംവിധാന സഹായിയായി ജോ വര്‍ക്ക് ചെയ്യുന്നത്. അവര്‍ പുതിയ കാലഘട്ടത്തെ വക്തക്കാള്‍ ആണെങ്കിലും പഴയ തലമുറയില്‍പ്പെട്ടവര്‍ ചെയ്ത സിനിമകള്‍ തന്നെയാണ് അവര്‍ക്ക് പ്രചോദനമായിട്ടുള്ളതെന്നും അത് കൊണ്ട് തന്നെ തന്നില്‍ നിന്ന് സിനിമ എന്താണെന്ന് പഠിച്ചെടുക്കാനാണ് മകന്‍ ശ്രമിക്കുന്നതെന്നും മലയാള മനോരമ ദിനപത്രത്തിലെ ‘ഞായറാഴ്ച’യില്‍ സംസാരിക്കവേ സിബി മലയില്‍ പറയുന്നു. കോവിഡ് മൂലം ചിത്രീകരണം തടസ്സപ്പെട്ടിരിക്കുന്ന ‘കൊത്ത്’ എന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകകൃത്ത് ഹേമന്ദ് കുമാറാണ്.
സിബി മലയിലിന്റെ വാക്കുകള്‍
“അവന്‍ എന്നില്‍ നിന്ന് സിനിമ പഠിക്കുകയാണ്. അവന്‍ ജനിക്കും മുന്‍പേ ചെയ്ത ‘കിരീടം’ പോലെയുള്ള സിനിമകളാണ് അവന്‍റെ തലമുറയെയും സ്വാധീനിച്ചിട്ടുള്ളത്. പുതിയ തലമുറ അത്തരം സിനിമകള്‍ ടിവിയിലും മറ്റും കണ്ടു ഇപ്പോഴും കയ്യടിക്കുന്നു. അവരുടെ സിനിമ കാഴ്ചാപാട് വ്യത്യസ്തമായിരിക്കും. പക്ഷേ അവരെ പ്രചോദിപ്പിച്ചത് എന്റെ തലമുറയിലെ സംവിധായകരുടെ സിനിമകള്‍ തന്നെയാണ്. എന്നാലും പുതിയ കാലഘട്ടത്തിന്റെ വക്തക്കാള്‍ എന്ന നിലയില്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും വില കൊടുക്കുന്നുണ്ട്”.
Post Your Comments