കോവിഡ് മൂലം ഷൂട്ടിങ് നിർത്തി വെച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടൻ സഞ്ജയ് ഗാന്ധി. 2020 ജൂലൈക്ക് ശേഷം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, താൻ ഉൾപ്പടെ നിരവധി സീരിയൽ താരങ്ങളാണ് തൊഴിലില്ലാതെ വലയുന്നത് എന്നും താരം പറഞ്ഞു.
‘ഒരുപാട് അഭിനേതാക്കൾ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ്. ഉള്ളതിനാണെങ്കിൽ പ്രതിഫലം കുറച്ചു. ഒരു ദിവസം എല്ലാം ശരിയാകുമെന്നത് മാത്രമാണ് പ്രതീക്ഷ. എല്ലാ ദിവസവും പരിചയമുള്ള ആരെങ്കിലും മരിച്ചെന്ന വാർത്തയാണ് അറിയുന്നത്. ആളുകളെ എനിക്ക് സഹായിക്കണമെന്നുണ്ട്, പക്ഷെ ഞാൻ നിസ്സഹായനാണ്. 2020 ജൂലൈക്ക് ശേഷം അഭിനയിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലിയില്ല, പണമില്ല, ഭാവി പദ്ധതികളില്ല’ -സഞ്ജയ് പറഞ്ഞു.
‘യേ റിസ്താ ക്യാ കെഹ്ലാതാ ഹെ’, ‘നാഗിൻ’ തുടങ്ങിയ ഹിന്ദി സീരിയലുകളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സഞ്ജയ് ഗാന്ധി.
Post Your Comments