CinemaGeneralMollywoodNEWS

രാജുവുമായുള്ള ‘പ്രണയവും ഡാന്‍സും’: ഉറക്കം നഷ്ടപ്പെട്ട അനുഭവത്തെക്കുറിച്ച് സംവൃത

പ്രത്യേകിച്ച് ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാന്‍ എനിക്ക് ടെന്‍ഷനായി

മലയാളത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും മോശമല്ലാത്ത സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത നായിക നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തനിക്ക് ഏറ്റവും ചെയ്യാന്‍ പ്രയാസകരമായ കാര്യം എന്തെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം. ഡാന്‍സും, റൊമാന്‍സും ചെയ്യാന്‍ സിനിമയില്‍ വന്ന നിമിഷം മുതല്‍ ചമ്മലായിരുന്നുവെന്നും സിനിമയില്‍ പൃഥ്വിരാജിനൊപ്പം ആടിപാടേണ്ടി വന്ന ഒരു അനുഭവം ഓര്‍ത്തെടുത്തു കൊണ്ട് സംവൃത പറയുന്നു.

“സിനിമയില്‍ ഡാന്‍സ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച് ടെന്‍ഷനാണ്. ക്ലാസ്സിക്കല്‍ ഡാന്‍സ് മാത്രമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സിനിമാറ്റിക് എനിക്ക് വശമില്ല. ഒരു സിനിമയില്‍ ഫാസ്റ്റ് ആയിട്ടുള്ള ഡാന്‍സ് ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഞാന്‍ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു ‘റോബിന്‍ഹുഡ്’ എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം. രാജുവാണെങ്കില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ആളാണ്. പ്രത്യേകിച്ച് ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാന്‍ എനിക്ക് ടെന്‍ഷനായി. ഇന്നും ആ ഗാനം കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാന്‍ അത് ചെയ്തു എന്നുള്ളതോര്‍ത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും”. സംവൃത സുനില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button