ബോളിവുഡിലെ പ്രമുഖ നിര്‍മാതാവിനെതിരെയും നടനെതിരെയും ഗുരുതര ആരോപണവുമായി നടി കിഷ്വെര്‍ മര്‍ച്ചന്റ്. സിനിമയില്‍ അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണമെന്ന് നിർമാതാവ് തന്നോട് ആവശ്യപ്പെട്ടെന്ന് കിഷ്വെര്‍ പറയുന്നു . ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.
കിഷ്വെര്‍ മര്‍ച്ചന്റിന്റെ വാക്കുകൾ
”ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോയതായിരുന്നു താന്‍. അമ്മയും ഒപ്പമുണ്ടായിരുന്നു. അപ്പോഴാണ് നിര്‍മാതാവ് ഇങ്ങനെയൊരു കാര്യം പറഞ്ഞത്. ആദ്യം ഞെട്ടിപ്പോയി. വിനയത്തോടെ അവസരം വേണ്ടെന്നു പറഞ്ഞ് തിരിച്ചുപോന്നു. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണെന്നോ സാധാരണ സംഭവമാണെന്നോ അല്ല പറയുന്നത്. ഇത്തരം സംഭവങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് സിനിമാ മേഖല. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ട്.
എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്. താന്‍ പരാമര്‍ശിച്ച നിര്‍മാതാവും നടനും പ്രമുഖരാണ്. അവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. കാസ്റ്റിംഗ് കൌച്ച് ദുരനുഭവം കരിയറിനെ ബാധിച്ചിട്ടില്ല. ഈ സംഭവത്തോടെ സിനിമ ഒഴിവാക്കി മിനിസ്ക്രീനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചന്നും”- കിഷ്വെര്‍ മര്‍ച്ചന്റ് പറഞ്ഞു.
Post Your Comments