മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീർത്തി ബാലതാരമായിട്ടാണ് ആദ്യം സിനമയിൽ എത്തുന്നത്. പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ കീർത്തി പിന്നീട് പഠനത്തിൽ ശ്രദ്ധതിരിക്കുകയായിരുന്നു. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്.
ചെറിയ സമയത്തിനുള്ളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീർത്തി സ്വന്തമാക്കിയിരുന്നു. നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീർത്തിയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയർ തന്നെ മാറ്റി മറിച്ച മഹാനടിയുടെ ഓർമ്മ പങ്കുവെയ്ക്കുകയാണ് കീർത്തി.
ചിത്രത്തിന്റെ ലുക്ക് ടെസ്റ്റിന് എടുത്ത ഫോട്ടോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. എന്തൊക്കെ ഓര്‍മകളാണ് ഈ ചിത്രത്തിന് പിന്നില്‍ എന്നാണ് കീര്‍ത്തി സുരേഷ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
മഹേഷ് ബാബു നായകനായ സര്‍കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് ഇപ്പോൾ അഭിനയിക്കുന്നത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കീര്‍ത്തി സുരേഷ് അഭിനയിച്ച് പ്രദര്‍ശനത്തിന് എത്താനുള്ളത്.
Post Your Comments