മീ ടു മൂവ്മെന്റിനെ അപമാനിക്കുന്ന പരാമർശം നടത്തിയ നടി കെപിഎസി ലളിതയ്ക്കെതിരെ വിമർശനം. ചെറുപ്പകാലത്ത് ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ചാണ് താൻ എത്തിയതെന്നും, എന്റെ കാലത്തെ സാഹചര്യങ്ങൾ മീ ടുവുമായി നടക്കുന്ന ഇപ്പോഴത്തെ പെണ്ണുങ്ങൾക്കറിയാമോ എന്നുമായിരുന്നു കെപിഎസി ലളിതയുടെ വിവാദ പ്രസ്താവന.
സംഭവം ശ്രദ്ധിക്കപ്പെതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. മനോരമ പാത്രത്തിലാണ് നടി ഇക്കാര്യം എഴുതിയിരിക്കുന്നത് എന്ന താരത്തിലൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കെപിഎസി ലളിതയുടെ വിവാദമായ വാക്കുകൾ :
‘അച്ഛന് എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛന് അനുകൂലിച്ചത് കൊണ്ട് മാത്രമാണ് ഞാനൊരു കലാകാരിയായത്. മീ ടൂ വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെയൊക്കെ കാലത്തെ സാഹചര്യങ്ങള്‍’- എന്നാണ് കെപിഎസി ലളിത കുറിച്ചിരിക്കുന്നത്.
Post Your Comments