BollywoodGeneralLatest NewsNEWSSocial Media

ദളിത് വിരുദ്ധ പരാമർശങ്ങൾ നടത്തിയ നടി യുവിക ചൗധരിക്കെതിരെ കേസ് ; മാപ്പപേക്ഷയുമായി താരം

പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് നടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ വഴി ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടി യുവിക ചൗധരിക്കെതിരെ കേസെടുത്ത് ഹരിയാന പോലീസ്. ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് നടിക്കെതിരെ പരാതി നൽകിയത്. യുവികയ്‌ക്കെതിരെ  കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

ജാതി അധിക്ഷേപം നടത്തുന്ന നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചു. പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് നടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 25നാണ് യുവിക വിവാദമായ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. തുടർന്ന് സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി യുവിക രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നും സംഭവത്തിൽ മാപ്പു പറയുന്നുവെന്നും താരം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button