GeneralLatest NewsMollywoodNEWSSocial Media

ലോക്ക്ഡൗൺ കാലത്ത് വർക്ക്ഔട്ടുമായി വീണ ; 20 ദിവസം കൊണ്ട് കുറച്ചത് 6 കിലോ

കോവിഡ് കാലത്ത് കടുത്ത വ്യായാമത്തിലാണ് വീണ

മിനിസ്ക്രീനിലൂടെയും സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വീണ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്ത് കടുത്ത വ്യായാമത്തിലാണ് വീണ. 20 ദിവസം കൊണ്ട് 6 കിലോയാണ് താരം തന്റെ ശരീര ഭാരം കുറച്ചത്.

നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.

ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി (ആർജെ അമൻ) ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.

https://www.instagram.com/p/CPaKwoYJgDI/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button