ചെന്നൈ: വിവാദങ്ങളെ തുടർന്ന് ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. എന്റെ നിരപരാധിത്വം എല്ലാവര്ക്കും അറിയാം, എങ്കിലും ഈ സാഹചര്യത്തിൽ പുരസ്കാരം സ്വീകരിക്കുന്നില്ല. ഒഎന്‍വി പുരസ്കാരത്തിന് പരിഗണിച്ചതിന് നന്ദിയുണ്ടെന്നും വൈരമുത്തു പറഞ്ഞു.
വൈരമുത്തുവിന്റെ വാക്കുകൾ
‘തനിക്കെതിരെ നാളുകളായി വ്യാപകമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. തന്റെ നിരപരാധിത്വം എല്ലാവര്ക്കും അറിയാം. തന്റെ സത്യസന്ധത എവിടെയും ഉരച്ചുനോക്കി തെളിയിക്കേണ്ടതല്ലലോ. ഈ സാഹചര്യത്തില്‍ ഒഎന്‍വി പുരസ്കാരം സ്വീകരിക്കുന്നില്ല. സമ്മാനതുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’- വൈരമുത്തു പറഞ്ഞു.
വൈരമുത്തുവിന് എതിരെ മീടൂ ലൈംഗിക ആരോപണം നിലനിൽക്കെ പുരസ്കാരം നൽകുന്നതിനെതിരെ നിരവധി താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തീരുമാനം പുനപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക സമിതി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈരുമുത്തു പുരസ്കാരം വേണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയത്.
Post Your Comments