CinemaGeneralMollywoodNEWS

ഞാന്‍ ഓവര്‍ റൊമാന്‍സ് ചെയ്യുമ്പോള്‍ അമ്മ മാറിനിന്ന് തുറിച്ചു നോക്കുന്നുണ്ടായിരുന്നു: ശാന്തി കൃഷ്ണ

ഞാന്‍ അങ്ങനെ ഓവര്‍ റൊമാന്‍സ് ഒന്നും സിനിമയില്‍ ചെയ്തിട്ടില്ല

സിനിമയില്‍ ആദ്യമായും അവസാനമായും ചെയ്ത ഓവര്‍ റൊമാന്‍സിനെക്കുറിച്ച് നടി ശാന്തി കൃഷ്ണ. ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ച ശാന്തി കൃഷ്ണ ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്ന ഒരു പ്രണയ രംഗത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുകയാണ്.

1981-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നിദ്ര’.  ഭരതന്റെ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ ഇതേ ചിത്രം 2012-ല്‍ റീമേക്ക് ചെയ്തിരുന്നു.

നടി ശാന്തി കൃഷ്ണയുടെ വാക്കുകള്‍

“ഞാന്‍ അങ്ങനെ ഓവര്‍ റൊമാന്‍സ് ഒന്നും സിനിമയില്‍ ചെയ്തിട്ടില്ല. പക്ഷേ എന്റെ ആദ്യ ചിത്രമായ ‘നിദ്ര’യില്‍ ഒരു സീനുണ്ട്. ഞാനും നടന്‍ വിജയ്‌ മേനോനും കോവളം ബീച്ചില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ ഓവര്‍ റൊമാന്റിക് ആകുന്ന അവസരത്തില്‍ ഞാന്‍ വിജയ്‌ മേനോന്റെ ബനിയന്റെ ഇടയിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. അത് ആളുകള്‍ നോക്കി നില്‍ക്കെ ചെയ്യാന്‍ മടിയുണ്ടായിരുന്നു. പ്രത്യേകിച്ച് അമ്മ മാറി നിന്ന് കണ്ണുരുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനിലായി. അത്രത്തോളം റൊമാന്റിക് ആകാന്‍ ഒന്നും എന്നെ കൊണ്ട് കഴിയില്ലെന്ന് അതോടെ മനസ്സിലായി. പിന്നീട് ഒരു സിനിമകളിലും ഓവര്‍ റൊമാന്റിക് ആയി ഞാന്‍ അഭിനയിച്ചിട്ടില്ല”. ശാന്തി കൃഷ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button