GeneralKollywoodLatest NewsNEWSSocial Media

ആരോപണം ഉന്നയിച്ചവർക്ക് നിയമനടപടി സ്വീകരിക്കാം, എന്റെ അച്ഛനെ എനിക്ക് വിശ്വാസമാണ് ; വൈരമുത്തുവിന്റെ മകൻ

ഒഎന്‍വി പുരസ്‍കാരം വേണ്ടെന്ന് വൈരമുത്തു നേരത്തെ പ്രഖ്യാപിച്ചിരുന്നു

ഒഎൻവി കുറിപ്പിന്റെ പേരിലുള്ള അവാര്‍ഡ് ഇത്തവണ തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ആയിരുന്നു. വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരിച്ച് മകനും ഗാനരചയിതാവുമായ മദൻ കാർകി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പിതാവിനെ പൂർണമായി വിശ്വസിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ് എന്നും മദൻ ട്വിറ്ററിൽ കുറിച്ചു.

“ഒരു കൂട്ടം ആളുകൾ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ അത് നിരന്തരം നിഷേധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആരെയാണ് വിശ്വസിക്കുക? ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്”, എന്നാണ് മദൻ ട്വീറ്റ് ചെയ്തത്.

അതേസമയം ഒഎന്‍വി സാഹിത്യ പുരസ്കാരം തനിക്ക് വേണ്ടെന്നും പറഞ്ഞ് വൈരമുത്തു രംഗത്തെത്തിയിരുന്നു. മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു അദ്ദേഹം പുരസ്കാരം വേണ്ടെന്ന് വെച്ചത്.

shortlink

Related Articles

Post Your Comments


Back to top button