GeneralLatest NewsMollywoodNEWS

മലയാളത്തിലെ മറ്റ് സൂപ്പർസ്റ്റാറുകൾ മൗനം പാലിച്ചപ്പോഴും സുരേഷ് ഗോപി പൃഥ്വിരാജിനെ പിന്തുണച്ചു ; എന്‍ എസ് മാധവന്‍

സ്വന്തം പാർട്ടിയിൽ നിന്ന് ആക്രമണം നേരിട്ട പൃഥിയെ സുരേഷ് ഗോപി പിന്തുണച്ചു

ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പ്രശംസിച്ച് എൻ എസ് മാധവൻ. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ മൗനം പാലിച്ച് ഇരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി പിന്തുണയുമായെത്തിയതെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് എനിക്ക് അയാളെ ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചുള്ള ബാക്കി കാര്യങ്ങളെല്ലാം നല്ലതാണ്. സുരേഷ് ഗോപിയുടെ മനാനുഷികത എല്ലാവരും കണ്ടതാണ്. നേക്കൂ, മലയാളത്തിലെ ബാക്കി ഒരു സൂപ്പര്‍ സ്റ്റാറുകളും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയില്ല. സ്വന്തം പാര്‍ട്ടിയായ ബിജെപിയാണ് പൃഥ്വിയെ ആക്രമിച്ചത്. എന്നിട്ടും അദ്ദേഹം പിന്തുണച്ചു. വിദ്വേഷപരമായ ബിജെപി എന്ന പാര്‍ട്ടിയില്‍ സുരേഷ് ഗോപി അധികകാലം തുടരില്ലെന്നാണ് ഞാന്‍ കരുതുന്നത്.’എൻ എസ് മാധവൻ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button